ബുദ്ധനും ബുദ്ധവചനങ്ങളും B uddha quotes& thoughts in malayalam പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ് ബുദ്ധൻ എന്ന പദം ഉപയോഗിക്കുന്നത്.ശ്രീബുദ്ധൻ തന്റെ ജീവിതകാലത്ത് വളരെയധികം യാത്ര ചെയ്യുകയും ജനങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ ഒരു കൂട്ടം വിദ്യാർത്ഥികളും ഗ്രാമങ്ങളിൽ പോയി താമസിക്കുകയും ആളുകളോട് മതം, സത്യം, സത്യസന്ധത എന്നിവയുടെ പാത പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുത്ത് അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയിരുന്നു. ആ കഥകളൊക്കെ പ്രസിദ്ധമാണ്. ബുദ്ധൻ പകർന്നുകൊടുത്ത ചില പ്രധാന പാഠങ്ങൾ നമുക്കറിയാം. ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ് ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്...